കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല.
അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതോടെ വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന കമലാ ഹാരിസിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകളാണ്. അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ വംശജ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്.