പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത്ത് സിങ് ഛന്നിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ഛന്നിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനി ര്‍ത്തിയായിരുന്നു പ്രഖ്യാപനം
ചണ്ഡീഗഡ് : പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത്ത് സിങ് ഛന്നിയെ കോണ്‍ഗ്രസ് നേ താവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ഛന്നിയെയും കോ ണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. നില വിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുമെന്ന് രാഹു ല്‍ഗാന്ധി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കോ ണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മുഖ്യമ ന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കു ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടച്ചിട്ട മുറിക്കുള്ളില്‍ ഒരു മണിക്കൂര്‍നേരം നടന്ന ചര്‍ച്ചയ്ക്കൊടു വിലാണ് മുഖ്യമന്ത്രി ഛന്നിയെ തന്നെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരു മാനിച്ചത്.
ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നിങ്ങ ളാണ് ഈ പേര് നിര്‍ദേശിച്ചതെന്നും ദുഷ്‌കരമായൊരു തീരുമാനമായിരുന്നു ഇതെന്നും രാഹു ല്‍ പ്രസംഗത്തില്‍ പറഞ്ഞു. ദരിദ്രരെ മനസിലാക്കാനും അവരുടെ ഉത്കണ്ഠകള്‍ തൊട്ടറിയാ നും കഴിയുന്ന ഒരു നേതാവിനെയാണ് പഞ്ചാബിനു വേണ്ടതെന്നും രാഹുല്‍ പറഞ്ഞു. പ്രഖ്യാ പനത്തിനു മുന്‍പ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ ഛന്നിയുടെ പേരാണ് കൂടുതല്‍ പേരും പിന്തുണച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് അമരീന്ദര്‍ സിങ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചരണ്‍ജിത്ത് സിങ് ഛന്നി പ ഞ്ചാബ് മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ അമരീന്ദര്‍ സിങ് ബിജെപിയുമായി സ ഖ്യമുണ്ടാക്കി.












