ബിജെപിയുടെ രണ്ടാം ടീം എന്ന നിലയിലാണ് പലപ്പോഴും കോണ്‍ഗ്രസ് നിലപാടു സ്വീ
കരിക്കുന്നതെന്നും അതിന്റെ പരസ്യ പ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയ തെ ന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
കൊച്ചി : മൃദുഹിന്ദുത്വം നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ബിജെപിയുടെ രണ്ടാം ടീം എന്ന നിലയിലാ ണ് പലപ്പോഴും നിലപാടു സ്വകരിക്കുന്നതെന്നും അതിന്റെ പരസ്യപ്രഖ്യാപനമാണ് എകെ ആന്റണി നട ത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് നില പാടെന്നാണ് എ കെ ആന്റ ണിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ചന്ദനക്കുറി തൊ ടുന്നവരെ ല്ലാം വര്‍ഗീയവാദികള്‍ ആണെന്ന അഭിപ്രായം സിപിഐ എമ്മിന് ഇല്ലെന്നും വിശ്വാസികളെയും ഉ ള്‍ ക്കൊള്ളുന്നതാണ് പാര്‍ട്ടി നിലപാടെന്നും എം വി ഗോവിന്ദന്‍ കൊച്ചിയില്‍ പറഞ്ഞു.
മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസ് അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബിജെപിയിലേക്ക് ആളുകളെ എത്തിക്കുന്ന പാ ലമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തി ക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്കു വിശ്വാസവുമില്ല. അവര്‍ വിശ്വാസത്തെ ഉപകരണമാക്കു കയാണ് ചെയ്യുന്നത്. ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസ രിച്ചു പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നാണ് സിപിഎം നിലപാട്. അവരെയെല്ലാം വര്‍ഗീയവാദികളാ യി ചിത്രീകരിക്കാന്‍ പാടില്ല. കോണ്‍ഗ്രസുകാര്‍ പലരും എടുത്ത നിലപാട് മൃദുഹിന്ദുത്വമാണ്. സിപി എം അതിനെയാണ് വിമര്‍ശിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.