സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം
മിഡില്‍ വെയ്റ്റ് ക്രൂയിസര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസിനെ ചെറിയ പരിഷ്‌കാരത്തോടെ പുതിയ നിറത്തില്‍ വിപണിയിലെത്തിച്ച് ജാപ്പനീ സ് ബൈക്ക് നിര്‍മ്മാതാക്കളായ കാവസാക്കി. 6.10 ലക്ഷം ആണ് 2022 കാവസാക്കി വള്‍ക്കന്‍ എസ്സിന്റെ എക്സ്-ഷോറൂം വില. മെറ്റാലിക് മാറ്റ് ഗ്രാ ഫെന്‍ സ്റ്റീല്‍ ഗ്രേയ് നിറമാണ് 2022 വള്‍ക്കന്‍ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തന്‍ മോഡലിന്റെ ആകര്‍ഷണം.
പുത്തന്‍ നിറം അവതരിപ്പിച്ചതോടെ ഇതുവരെ ലഭ്യമായിരുന്ന മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേയ്സ്റ്റോണ്‍ നിറം കാവസാക്കി പിന്‍വലിച്ചു എന്നാണ് റി പ്പോര്‍ട്ട്. സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പു തിയ നിറം.