ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ ടി കെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ പരാജയം. മോഹ ന്‍ ബഗാന്‍ അഞ്ച് ഗോളുകളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകള്‍ മാത്രം
കൊച്ചി: ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ ടി കെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ പരാജ യം. മോഹന്‍ ബഗാന്‍ അ ഞ്ച് ഗോളുകളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകള്‍ മാത്രം. ബ്ലാസ്റ്റേഴ്‌സ് ആദ്യം ഗോ ളടിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളി എടികെ പിടിച്ചടക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ മോഹന്‍ ബഗാന്‍ രണ്ട് ഗോളും ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളുമാണ് നേ ടിയത്. രണ്ടാം പകുതിയില്‍ എടികെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒരു തവണ മാത്ര മാണ് വല കുലുക്കിയത്. ഇവാന്‍ കല്യൂഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ സഹ ലിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പക്ഷെ അധികം വൈകാതെ മോഹന്‍ ബഗാന്‍ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്. പിന്നാലെ ബ്ലാ സ്റ്റേഴ്‌സിനെ പിന്നിലാക്കി എ ടി കെയുടെ രണ്ടാം ഗോളും പിറന്നു. മധ്യനിരതാരം ജോണി കൊ ക്കോയാണ് രണ്ടാം ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ വീണ്ടും ഗോളടിച്ച് പെട്രറ്റോസ് മോഹന്‍ ബഗാന്റെ ലീഡ് കൂട്ടി. പിന്നാലെ പകര ക്കാരനായി ഇറങ്ങിയ കെ പി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ ഗോള്‍ സമ്മാനിച്ചു. പക്ഷെ എതിരാ ളികള്‍ അവസാനിപ്പിച്ചില്ല. വീണ്ടും രണ്ട് ?ഗോളുകള്‍ കൂടി പായിച്ച് മോഹന്‍ ബഗാന്‍ ജയം ഉറപ്പിച്ചു.