ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലില്‍ അഞ്ചു മിനുട്ടില്‍ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ വിനോദ് ലീല സംവിധാനം നിര്‍വഹിച്ച ‘ഗോഡ് ഓഫ് സ്മാള്‍ തിങ്‌സി ന്’ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിച്ചു. അന്‍പതിനാ യിരം രൂപയും ശില്‍പ്പി വി കെ രാജന്‍ രൂപ കല്‍പ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം

പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലില്‍ അഞ്ചു മിനുട്ടില്‍ താഴെ യുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ വിനോദ് ലീല സംവിധാനം നിര്‍വഹിച്ച ‘ഗോഡ് ഓഫ് സ്മാള്‍ തിങ് സിന്’ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിച്ചു. അന്‍പതിനായിരം രൂപയും ശില്‍പ്പി വി കെ രാജന്‍ രൂപ കല്‍പ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം. സുദേ വന്‍ സംവിധാന ചെയ്ത ‘വി’, കണ്ണന്‍ ഇമേജ് സംവിധാനം ചെയ്ത ‘ഷോപ് ഓഫ് വേര്‍ഡ്‌സ് ‘, റഫീഖ് തായത് സംവിധാനം ചെയ്ത ‘വെണ്ണിലാ’,ആദിത്യ കനഗരാജ സംവിധാനം ചെയ്ത ‘നമസ്‌കാര്‍’ എന്നീ ചിത്രങ്ങള്‍ അ യ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും നേടി.
മൈന്യൂട് വിഭാഗത്തില്‍ പതിനായിരം രൂപയും ശില്‍പ്പി വി.കെ രാജന്‍ രൂപകല്‍പ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് രതി പ ത്തിശ്ശേരി സംവിധാനം ചെയ്ത ‘നെസ്റ്റും ‘ ജസ്റ്റിന്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘തുടര്‍ച്ച’യും പങ്കിട്ടു. സുപ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ ഡോ.സി. എ സ് വെങ്കിടേശ്വരന്‍, ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍ മനോജ്, എഡിറ്റര്‍ വി. വേണുഗോപാല്‍ എന്നിവ രടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
സമാപന യോഗത്തില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവ് കെ.പി കുമാരന്‍, സത്യജിത്റായ് പുര സ്‌കാരം നേടിയ ഐ.ഷണ്‍മുഖദാസ് എന്നിവരെ ഇന്‍സൈറ്റ് ആദരിച്ചു.
ചലച്ചിത്ര സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍, ഇന്‍സൈറ്റ് പ്രസിഡന്റ് കെ ആര്‍ ചെത്തല്ലൂര്‍, ഫെ സ്ടിവല്‍ ഡയറക്ടര്‍ കെ വി വിന്‍സെന്റ്, ഇന്‍സൈറ്റ് വൈസ് പ്രസിഡന്റ് സി കെ രാമകൃഷ്ണന്‍, ഖജാന്‍ജി മാണിക്കോത്ത് മാധവദേവ്, ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
രണ്ടു ദിവസങ്ങളായി നടന്ന മേളയില്‍ അന്‍പത്തി മൂന്ന് മത്സര ചിത്രങ്ങളും, ഇരുപത്തിഅഞ്ചോളം മത്സ രേതര ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഒരേ സമയം ഓഫ്‌ലൈന്‍ ആയും ഓണ്‍ ലൈന്‍ ആയും സംഘടിപ്പിച്ച മേളയില്‍ ഒരോ ചിത്രത്തിന്റേയും പ്രദര്‍ശന ശേഷം നടന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചയില്‍ നേരിട്ടും ഓണ്‍ ലൈന്‍ വഴിയും നിരവധി ചലച്ചിത്രകാരന്‍മാര്‍ പങ്കുകൊണ്ടു സംസാരിച്ചു.











