പ്രസവം അകാരണമായി വൈകിപ്പിച്ചതു മൂലം കുഞ്ഞു മരിച്ച കേസില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്.
കൊച്ചി : പ്രസവം അകാരണമായി വൈകിപ്പിച്ചതു മൂലം കുഞ്ഞു മരിച്ച കേസില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു വര്‍ ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന പൊന്നുരുന്നി മറ്റത്തുകാട് വെസ്റ്റ് ഹൗ സില്‍ ഡോ. കലാകുമാരിയെയാണ് കോടിതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം.
2007 സെപ്തംബര്‍ 27നാണ് പ്രസവത്തിനായി സുജയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ 30നാണ് പ്രസവ തിയ്യതി നിശ്ചയിച്ചിരുന്നത്. അവധി ദിനമായിരുന്ന തിനാല്‍ അന്ന് ഡോ.കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം സുജയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചു വാര്‍ഡിലേക്ക് മാറ്റി. പനിയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചിട്ടും നോക്കിയില്ലെന്നും വൈകിട്ട് സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതു മൂലം ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ മലവും മാലിന്യങ്ങളും കയറിയെന്നും തുടര്‍ന്നുള്ള ആരോ ഗ്യ പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞ് മരിച്ചെന്നുമാണ് കേസ്. ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പെടെ 16 സാ ക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും പരിശോധിച്ചു.
ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടര്‍ കാണിച്ചി ല്ലെന്ന് വിലയിരുത്തിയ കോടതി മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് പ്രതി വരുത്തിയതെന്നും അഭിപ്രാ യപ്പെട്ടു.










