ഇനി മുതല്‍ ഖത്തറിലും ഗൂഗിള്‍ പേ ഉപയോഗിച്ച് വേഗത്തില്‍ പണമിടപാട് നടത്താം.
ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പണമിടപാട് സൂഗമവും വേഗത്തിലുമാക്കാനുമായി സൗകര്യം ഒരുങ്ങുന്നു.
ഗൂഗിള്‍ പേ ഡിജിറ്റല്‍ പണമിടപാടിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിയതോടെയാണ് ഇതിന് സാഹചര്യമൊരുങ്ങുന്നത്.
ഖത്തര്‍ നാഷണല്‍ ബാങ്ക്, കോമേഴ്‌സ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, എന്നീ ബാങ്കുകള്‍ ഗൂഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിത്തുടങ്ങി കഴിഞ്ഞു.
ഇതിന്റെ അറിയിപ്പ് ബാങ്കുകള്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് ഇ മെയില്‍, എസ് എംഎസ് എന്നിവ വഴി അറിയിച്ചു.
ഖത്തറിലെ വിവിധ ബാങ്കുകള്‍ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴിയും ഈ സംവിധാനം ഒരുക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്.