ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്ര സ് തകര്‍ന്നടിയുമ്പോഴും സാന്നിധ്യമറിയിച്ച് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ മറി കടന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തേക്ക് ഉയരാനുള്ള നിര്‍ണായക ചുവടുവെപ്പാണ് എഎപിയുടെ പ്രകടനം
ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് ത കര്‍ന്നടിയുമ്പോഴും സാന്നിധ്യമറിയിച്ച് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ മറികടന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തേക്ക് ഉയരാനുള്ള നിര്‍ണായക ചുവടുവെപ്പാണ് എഎപിയുടെ പ്രകടനമെന്നാണ് രാഷ്ട്രീയ നിരീ ക്ഷകരുടെ വിലയിരുത്തല്‍.
ഡല്‍ഹിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ എഎപി ചരിത്രപരമായ മറ്റൊരു നാ ഴികക്കല്ല് കൂടി പിന്നിടാനിരിക്കുകയാണ്. ഗുജറാത്തിലെ മികച്ച പ്രക ടനത്തോടെ ദേശീയ പാര്‍ട്ടി എന്ന പദ വിയിലേക്ക് പറക്കാനൊരുങ്ങുകയാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി. നിലവില്‍ ആറ് സീറ്റുകളില്‍ എ എപിക്ക് ലീഡുണ്ട്. രണ്ട് സീ റ്റും ആറ് ശതമാനം വോട്ടുമാണ് ദേശീയ പാര്‍ട്ടിയാകാന്‍ എ എ പിക്ക് വേണ്ടത്.
ഡല്‍ഹിയിലും പഞ്ചാബിലും നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് എ എ പി ഗുജറാത്തിലും ഒരു കൈ നോക്കാനിറങ്ങിയത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്കും പ്ര തിപക്ഷമായ കോണ്‍ഗ്രസിനുമെതിരെ കളത്തിലിറങ്ങിയ എ എ പി ഇരു പാര്‍ട്ടികളുടെയും കണക്കുകൂ ട്ടലുകളെ തെറ്റിക്കുന്ന പ്രകടനമാണ് നടത്തിയത്. ബി ജെ പിയുടെ മണ്ണില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നി പ്പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ഹിമാചലിലെ ഏക സിറ്റിങ്ങ് സീറ്റും കൈവിട്ട് സിപിഎം
ഷിംല: ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. ഠിയോഗ് മണ്ഡല ത്തിലെ വോട്ടെണ്ണിയപ്പോള്‍ സിറ്റിങ് എംഎല്‍എ രാകേഷ് സിംഘ നാലാം സ്ഥാനത്തായി. സിംഘ യെക്കാള്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ്ങ് റാ ത്തോഡ് 5,269 വോട്ടുകള്‍ക്ക് വിജയിച്ചു.
റാത്തോഡിന് 18,709 വോട്ട് ലഭിച്ചു. രണ്ടാമത് ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം ആണ്. 13,809 വോ ട്ടുകള്‍ ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദുവര്‍മ 13, 848 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ ഥിക്ക് ലഭിച്ചത് 12,201 വോട്ടുമാത്രമാണ്. കഴിഞ്ഞ ഇലക്ഷനില്‍ 24,000ലധികം വോട്ടുകള്‍ രാകേഷ് സിംഘ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥി ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 2017നേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടി.
മുന്‍ പിസിസി പ്രസിഡന്റ് കൂടിയാണ് വിജയിച്ച കുല്‍ദീപ്. 61 വയസ്സുകാരനായ അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്തവണത്തേത്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ പിന്തുണ 2017-ലെ തിരഞ്ഞെടുപ്പില്‍ രാകേഷിന്റെ വിജയ ത്തില്‍ നിര്‍ണായകമായിരുന്നു.