ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍.ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടു പ്പ് ഫലം ഇഞ്ചോടിഞ്ചായിരിക്കു മെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു
ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി തൂ ത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍.ഹിമാചല്‍ പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പ് ഫലം ഇഞ്ചോടി ഞ്ചായിരിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.ഇരു സംസ്ഥാനങ്ങളിലും ബിജെപി തുടര്‍ ഭരണം നേടുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന എഎപി മൂന്നാമ തായിരിക്കും.ഗുജറാത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് വന്‍ തിരിച്ചടിനേടുമെന്നും എക്‌സിറ്റ് പോ ള്‍ ഫലങ്ങളില്‍ പറയുന്നു. ബിജെപിക്ക് ഭീഷണിയാകുമെന്ന എഎപിക്കും കാര്യമായ മുന്നേറ്റമുണ്ടാ ക്കാ നാവില്ല.
അതേസമയം, ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പില്‍ എ എ പി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നും എ ക്സിറ്റ് പോള്‍ ഫലത്തിലുണ്ട്. ഗുജറാത്തിലെ 182 സീറ്റുകളില്‍ 132 ഉം ബിജെപി കൊണ്ടുപോകുമെന്നാണ് ഫലം. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 38 സീറ്റും എഎപിക്ക് എട്ട് സീറ്റും ലഭിക്കും. എക്സിറ്റ് പോള്‍ ഫലം ശരിയാണെങ്കി ല്‍ വംശഹത്യയുണ്ടായ 2002ന് ശേഷമുള്ള ബിജെപിയുടെ മികച്ച പ്രകടനമായി രിക്കും ഇത്തവണത്തേത്. ഹിമാചലില്‍ നേരിയ വ്യത്യാസത്തില്‍ കോണ്‍ഗ്രസിനെ ബിജെപി മറികടക്കു മെന്നാണ് എക്സിറ്റ് പോള്‍ ഫലം. 68ല്‍ 35 സീറ്റുകള്‍ ബിജെപിക്കായിരിക്കും. എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഫലത്തിലുണ്ട്.
ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍:
ന്യൂസ് എക്‌സ്- ജന്‍ കി ബാത് പ്രവചനത്തില്‍ ബിജെപി 117 മുതല്‍ 140 വരെ സീറ്റുകള്‍ നേടും. കോ ണ്‍ഗ്രസ്, എന്‍സിപി സഖ്യം 34-51സീറ്റുകളില്‍ ഒതുങ്ങും. എഎപിക്ക് 6 മുതല്‍ 13 വരെ സീറ്റുകളാവും ലഭിക്കുക.
ഹിമാചല്‍ പ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലം :
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍?ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാ ട്ടമാണ് പ്രവചിക്കുന്നത്. എന്നാല്‍ എഎപിയ്ക്ക് കാര്യമായ മുന്നേറ്റം നേടാനാകില്ല. ടൈംസ് നൗഇടിജി എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 34 മുതല്‍ 42 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. കോ ണ്‍ഗ്രസ് 32- മുതല്‍ 24 വരെ സീറ്റുകള്‍ നേടും. ആം ആദ്മി സീറ്റുകളൊന്നും നേടില്ല.











