ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭ വം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറിലേറെ പേരെ കാണാതാ യിട്ടുണ്ട്
അഹമ്മദാബാദ് : ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തക ര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വി നോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറി ലേറെ പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 70 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
രക്ഷാപ്രവര്‍ത്തനം രാത്രിവൈകിയും തുടര്‍ന്നു. ആറുമാസംമുമ്പ് നവീകരണത്തിനായി അടച്ച പാ ലം രണ്ടു കോടി രൂപ ചെലവില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി 26നാണ് വീണ്ടും തുറന്നു കൊടുത്ത ത്. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു.
അപകടസമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മധ്യ ഭാഗമാണ് തകര്‍ന്നു വീണത്. പാലത്തിന്റെ ഇരുഭാഗത്തുമായി നിരവധിപേര്‍ തൂങ്ങിക്കിടക്കുന്ന ദൃ ശ്യം പുറത്തുവന്നു. വെള്ളത്തില്‍ വീണ കുറച്ചു പേര്‍ നീന്തി രക്ഷപ്പെട്ടു.സംസ്ഥാന ദുരന്തനിവാരണ സേനയ സ്ഥലത്തെത്തി. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതി കള്‍ വിലയിരുത്തി.
സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും സഹായധനം അനുവദിച്ചു.
തകര്‍ന്നത് ബ്രിട്ടീഷ് കാലത്തെ പാലം
മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള നൂറ് വര്‍ഷം പഴക്കമുള്ളതാണ് 765 അടി നീളമുള്ള ഈ തൂക്കുപാലം. 1879 ഫെബ്രുവരി 20ന് അന്നത്തെ ബോംബെ ഗവര്‍ണര്‍ റിച്ചാര്‍ഡ് ടെമ്പിളാ ണ് ദര്‍ബാര്‍ഗഢും നാസര്‍ബാഗുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. അന്ന് 3.5 ലക്ഷം രൂപ ചെലവായ പാലത്തിന്റെ നിര്‍മാണം 1880ല്‍ പൂര്‍ത്തിയായി. നിര്‍മാണ സാമഗ്രി കള്‍ മുഴുവനും ഇംഗ്ലണ്ടില്‍നിന്ന് എത്തിക്കുകയായിരുന്നു.