കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഗുജറാത്തിലും സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രണ്ട് ദിവസം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗുജറാത്തിലെത്തിയ ജാംനഗര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീ കരിച്ചിരിക്കുന്നത്
അഹമ്മദാബാദ്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഗുജറാത്തിലും സ്ഥിരീ കരിച്ചു.സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീക രിച്ചത്.രണ്ട് ദിവസം മുന്‍പ് ദക്ഷി ണാഫ്രിക്കയില്‍ നിന്ന് ഗുജറാത്തിലെത്തിയ ജാംനഗര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ സാംപിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് പൂനെയിലെ ലാബിലേക്കയച്ച സ്രവ പരിശോധന ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുക ളുടെ എണ്ണം മൂന്നായി.
നേരത്തെ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 66ഉം 46ഉം വയ സുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്ന ത്.വിദേശത്തു നിന്നെത്തിയ ഒരാളിലും ബംഗ ളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെ യ്തു. ബംഗളൂരുവിലെ ഡോക്ട ര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന 163 പേരെ ഇതിനകം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കി യിട്ടുണ്ട്. ഇവരെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃ തര്‍ പറഞ്ഞു.പ്രൈമറി, സെക്ക ന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള ഭാര്യയും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കു ലക്ഷണ മൊന്നും കണ്ടെത്തിട്ടില്ല.
അതിനിടെ കോവിഡ് വ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കം നാലു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതി.കേരളം,തമിഴ്നാട്, ജമ്മുകശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാന ങ്ങള്‍ക്കാണ് കത്തെഴുതിയത്.