ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബ ഷീര്‍ അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ: ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചലച്ചിത്ര പിന്ന ണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാട്ടു പാടുന്നതിനിടെ ആലപ്പുഴയിലെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓ ര്‍ക്കസ്ട്രയുടെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ക്കിടെയാണ് ബ ഷീര്‍ സ്റ്റേജില്‍ കുഴഞ്ഞു വീണത്. പാതിരപ്പള്ളി ക്യാമലോട് കണ്‍വെ ന്‍ ഷന്‍ സെന്ററിലായിരുന്നു പരിപാടി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടി യത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവഗ്രാമത്തിലായിരുന്നു ബ ഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. രഘുവം ശം എന്ന ചിത്രത്തില്‍ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ ആദ്യ ചലച്ചിത്ര ഗാനം പാടി. കൊ ല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്‌നാകരന്‍ ഭാഗവതര്‍, വെ ച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യം തുടങ്ങിയവരുടെ പക്കല്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂ സിക് കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കി.
വര്‍ക്കലയില്‍ സംഗീതാലായ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോര്‍ഡിയന്‍ തുടങ്ങിയ ഉപകര ണങ്ങള്‍ ഗാനമേളകളില്‍ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍,എക്കോ,റോളണ്ട് എന്ന കമ്പനിയുടെ സി ആര്‍ 78 കമ്പോസര്‍, ജുപ്പിറ്റര്‍ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേ ദികളില്‍ എത്തിച്ചത് ബഷീര്‍ ആയിരുന്നു.