ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെ ക്രട്ട റി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ജനാധി പത്യ വിരുദ്ധമാണ്. ബോധപൂര്‍വ്വമായ കൈവിട്ട കളികളിലേക്ക് ഗവര്‍ണര്‍ മാറിയിരി ക്കുന്നു. ഗവര്‍ണറെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ പാര്‍ട്ടി എന്തുവില കൊടുത്തും ചെറുക്കും- കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതി രുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാ ണ്. ബോധപൂര്‍വ്വമായ കൈവിട്ട കളികളിലേക്ക് ഗവര്‍ണര്‍ മാറിയിരിക്കുന്നു. ഗവര്‍ണറെ ഉപയോ ഗിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ പാര്‍ട്ടി എന്തുവില കൊടു ത്തും ചെറുക്കും. രാജ്യമാ കെയുള്ള തൊഴിലാളി വര്‍ഗത്തിന്റെ പ്രതീക്ഷയാണ് ഇടത് സര്‍ക്കാറെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുകയാണ്. ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ സഭ സമ്മേളിക്കേ ണ്ട സ്ഥിതി വന്നു. ഇത്തര ത്തിലാണെങ്കില്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനും ഇടപെടേണ്ടി വരുമെന്ന് അദ്ദേഹം വ്യ ക്തമാക്കി. ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
രാജ്യത്ത് ആകെയുള്ള ഏക ഇടത് സര്‍ക്കാരാണ് കേരളത്തിലേത്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാ നാണ് ശ്രമം നടക്കുന്നത്. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷി ക്കും.കൂടുതല്‍ ജനപിന്തു ണ നേടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി. പാര്‍ലമെന്ററി സംവിധാനത്തിനു ചുറ്റും മാത്രമല്ല പാര്‍ട്ടി കറങ്ങേണ്ടത്. ജനങ്ങളുടെ പ്ര ശ്നങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി ഇടപെടണമെന്നും കോ ടിയേരി.
അതേസമയം കേന്ദ്രംസംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തട സ്സം സൃഷ്ടിക്കുകയാണ്. വിഴിഞ്ഞം ഉള്‍പ്പെടെ വികസനപദ്ധതികള്‍ക്ക് തടസമുണ്ടാക്കുന്നു. പ്രതിപ ക്ഷവും വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വികസനം വേ ണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നില പാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘ ടിപ്പിക്കും. മാധ്യമങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.












