കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തിനുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തി നുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്. വിസി നിര്‍ണയ സമിതിയിലേ ക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേര ത്തിന് മുമ്പ് നിര്‍ദേശിക്കണമെന്നായിരുന്നു രാ ജ്ഭവന്‍ വിസിക്ക് നല്‍കിയ നിര്‍ദേശം.
നേരത്തെ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി സെനറ്റ് യോഗം ചേരുകയോ അംഗത്തെ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ വിസിക്കെതിരെ കടുത്ത നടപ ടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നുമായിരുന്നു ഗവര്‍ണറുടെ അന്ത്യശാ സനം. സെനറ്റ് ചേരുന്നുണ്ടെങ്കിലും പ്രതിനി ധിയെ നിര്‍ദേശിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തത യില്ല.
നിലവില്‍ ഗവര്‍ണര്‍ രൂപീകരിച്ച സമിതിയിയില്‍ ഗവര്‍ണറുടേയും യുജിസിയുടെയും പ്രതിനിധിക ളാണുള്ളത്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. സെനറ്റ് പേര് നിര്‍ദേശിച്ചില്ലങ്കില്‍ രണ്ടംഗ സമിതി വിസി നിര്‍ണയ നടപടിയുമാ യി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ തീരുമാനം.











