സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയ മസഭ പാസാക്കി. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാ ക്കണം എന്നാണ് ബില്ലിലെ ആവശ്യം
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു ഗവര്‍ണര്‍ ആ രിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാല നിയ മ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ ആവ ശ്യം. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടയിലാണ് ബില്‍ പാസാക്കിയത്. റിട്ടയേഡ് ജഡ്ജിയെ ചാ ന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭബഹിഷ്‌കരിച്ചു.
സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്നതിനായി സര്‍വകലാ ശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനാണ് നിയമനിര്‍മാണം. ചാന്‍സലര്‍ നിയമന ത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരായിരിക്കും സമിതി അം ഗങ്ങള്‍. ചാന്‍സലര്‍ക്കെ തിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍ നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സുപ്രീം കോടതി യിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാന ത്തിലായിരിക്കണം തീരുമാനം.
കേരള, എംജി, കൊച്ചി, കലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍, കേരള കാര്‍ഷിക, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുള്‍കലാം സര്‍വകലാശാലകളു ടെ നിയമങ്ങളിലാണ് ഭേദഗതി.
ചാന്‍സലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീ ക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീംകോട തിയിലെ യോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തി ലായിരിക്കണം തീരുമാനം.