പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡു കള്‍ ഉയര്‍ത്തി. ഗവര്‍ണര്‍സര്‍ക്കാര്‍ ഒത്തുകളി എന്ന് എഴുതിയ പ്ലക്കാര്‍ഡ് മേശപ്പുറത്ത് വെച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണര്‍ സര്‍ക്കാര്‍ ഭായ് ഭായ് എന്ന് പരിഹ സിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെയും സര്‍ക്കാരിനെ യും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഗവര്‍ണര്‍സര്‍ക്കാര്‍ ഒത്തുകളി എന്ന് എഴുതിയ പ്ലക്കാര്‍ഡ് മേശപ്പുറത്ത് വെച്ചായിരുന്നു പ്രതിഷേധം.
പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന ത്തോടെ തുടക്കമായി. രാവിലെ ഒന്‍പതോടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയി ലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സഭാ കവാടത്തില്‍ ഗവണറെ സ്വീകരിച്ചത്.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതി സന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു വെന്ന് അദ്ദേഹം പറഞ്ഞു. നീതി ആ യോഗ് കണക്കുകളില്‍ കേരളം മുമ്പില്‍. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും അദ്ദേഹം വായിച്ചു. മാധ്യമ സ്വതന്ത്ര്യം സംരക്ഷിക്കപ്പെടണം. ജന ങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. നയപ്രഖ്യാപനത്തില്‍ പറയുന്നു.










