ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവ നം നല്‍കുകയും ചെയ്യുന്നു
തിരുവനന്തപുരം : ഗള്‍ഫ് സഹകരണ രാജ്യങ്ങളിലേക്ക് (ജിസിസി) മില്ലറ്റുകളുടെ കയറ്റുമതി സാധ്യതക ള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, കേന്ദ്രഗവണ്‍മെ ന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീ ഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്സ്പോര്‍ട്ട് ഡെവല പ്മെ ന്റ് അതോറിറ്റി (എപി ഇഡിഎ),ഫെബ്രുവരി 21ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു.
ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാ ളുകളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കു ന്നുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു.
ഉടമ്പടി പ്രകാരം, മില്ലറ്റ് ഉല്‍പന്നങ്ങളുടെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പ് സുഗമമാക്കും. മില്ല റ്റുകളും അതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓ ര്‍ ഗനൈസേഷനുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ യില്‍ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയില്‍ ശൃംഖലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കും.
മില്ലറ്റ് ഉല്‍പന്നങ്ങളുടെ വിവിധ സാമ്പിളുകള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് അയയ്ക്കാന്‍ നിര്‍മ്മാതാ ക്കള്‍ക്ക് APEDA സൗകര്യമൊരുക്കും. തുടര്‍ന്ന് അത് വിവിധ ലുലു സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കും. ലുലു ഗ്രൂപ്പുമായി സഹകരിച്ച്, ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളുടെ ലേബല്‍ ചെയ്യുന്നതിനുള്ള സഹായവും APEDA നല്‍കും.
എപിഇഡിഎ ഡയറക്ടര്‍ ഡോ.തരുണ്‍ ബജാജും,ലുലു ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലിം വിഐയും ധാരണപത്രത്തില്‍ ഒപ്പുവച്ചു. എപിഇഡിഎ ചെയര്‍മാന്‍ ഡോ എം അംഗമുത്തു, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.