കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്നാണ് പാലായിലെ സ്വകാര്യ ആശുപ ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്
കോട്ടയം: ഗര്‍ഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്ന് പാലായി ലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവാ ണ് പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ ആശുപത്രിയില്‍ മരിച്ചത്. തലച്ചോറിലെ രക്ത സ്രാ വമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കോവിഡ് വാക്‌സിനേ ഷന്‍ മൂലമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആശുപത്രിയിലെ ചികിത്സയില്‍ തൃപ്തരല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവനും വ്യക്തമാക്കി.
ഈമാസം ആറിനാണ് മഹിമ ഗര്‍ഭപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്. അതേദിവസം യുവതി മരങ്ങാട്ടുപള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് കോവിഡ് വാക്‌സിന്‍ സ്വീ കരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചതനുസരിച്ചാണ് വാക്‌സി ന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മഹിമ ഏഴാഴ്ച ഗര്‍ ഭിണിയാണെന്ന് പരിശോധനയില്‍ സ്ഥിരികരിച്ചതിനെത്തുടര്‍ന്ന് മരുന്നുകള്‍ കഴിച്ച് വീട്ടില്‍ വിശ്രമ ത്തിലായിരുന്നു.
എന്നാല്‍, ആഗസ്റ്റ് 11 മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. 13ന് സ്വകാര്യ ആശുപത്രിയിലെ ത്തി വീണ്ടും പരിശോധിച്ചു. നേരത്തെ കണ്ടിരുന്ന ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാല്‍ മറ്റൊരു ഡോക്ടറെയാണ് കണ്ടത്. ഈ ഡോക്ടര്‍ ഗ്യാസ്ട്രബിളിനുള്ള മരുന്ന് നല്‍കി മടക്കി അയക്കു കയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
14ന് ആശുപത്രിയിലെത്തി ന്യൂറോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. 15ന് തല വേദന രൂക്ഷമായതോടെ അഡ്മിറ്റ് ചെയ്തു. ഏറെ താമസിയാതെ ബോധം നഷ്ടപ്പെട്ടു. സ്ഥിതി വഷ ളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. 20ന് വൈകിട്ടോടെ മരണം സംഭവിച്ചു. ആശുപത്രി അധി കൃ തര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ തലച്ചോറിലെ രക്തസ്രാവത്തിനു പുറമേ കോവിഡ് പാര്‍ശ്വ ഫലങ്ങളും കാരണമായി വിവരിക്കുന്നുണ്ട്.