ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവ കാശമു ണ്ടെന്ന് കോടതി വ്യക്തമാക്കി.നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേ ണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു
കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആ വശ്യം ഹൈക്കോടതി തള്ളി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.എറണാകുളം സ്വദേശിനിയായ യുവതിയാണ് ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവു മായി ഹൈക്കോടതിയെ സമീപിച്ചത്.
ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെ ന്ന് കോടതി വ്യക്തമാക്കി.നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെ ന്നും കോടതി നിരീക്ഷിച്ചു.
ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി യുവതി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗ ര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ലെന്ന കാര്യം ചൂണ്ടി ക്കാട്ടി ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീ പിച്ചത്.