ഗതാഗത നിയമത്തില്‍ ഭേദഗതിയുമായ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

visit-visas-for-expats-open-violators-face-tough-action (1)

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. താമസ-കുടിയേറ്റ (റസിഡന്‍സി നിയമം) നിയമ ചട്ട വ്യവസ്ഥകളിലും ഉടന്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് വ്യക്തമാക്കി.
1976-ലെ ഗതാഗത നിയമത്തിലെ 81-ാം നമ്പര്‍ പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 85-ലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. സ്വകാര്യ കാറുകള്‍ (7 സീറ്റുള്ളവ), ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (2 രണ്ട് ടണ്ണില്‍ താഴെ ലോഡ് കപ്പാസിറ്റി) ടാക്‌സികള്‍, തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നതിന് കുവൈത്ത് സ്വദേശികള്‍ക്ക് ഒപ്പം ജിസിസി പൗരന്മാര്‍ക്കും 15 വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുമ്പോള്‍, വിദേശികള്‍ക്ക് മൂന്ന് വര്‍ഷമാണ് കലാവധി. കൂടാതെ ബിദൂനികള്‍ക്ക് (പൗരത്വരഹിതര്‍) നല്‍കിയിട്ടുള്ള സുരക്ഷാ കാര്‍ഡിന്റെ വാലിഡിറ്റി ആശ്രയിച്ചായിരിക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കുക.
കാറ്റഗറി ‘എ’
25-ലധികം യാത്രക്കാരുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, ലോക്കോമോട്ടീവുകള്‍, ട്രെയിലറുകള്‍, സെമി-ട്രെയിലറുകള്‍ (8 ടണ്‍ കപ്പാസിറ്റിക്ക് മുകളില്‍) അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയാണ് കാറ്റഗറി ‘എ’-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ എല്ലാത്തരം മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കല്‍, മോട്ടോര്‍സൈക്കിള്‍ പഠിപ്പിക്കല്‍ എന്നിവ കാറ്റഗറി ‘എ’ വിഭാഗത്തിലാണ്.
  കാറ്റഗറി ‘ബി
ഏഴ് മുതല്‍ 25 യാത്രക്കാര്‍ വരെയുള്ള യാത്രാ വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (രണ്ട് ടണ്‍ മുതല്‍ എട്ട് ടണ്‍ വരെ) എന്നിവ ഓടിക്കാന്‍ ജനറല്‍ ഡ്രൈവിങ് ലൈസന്‍സ് കാറ്റഗറി ‘ബി’ നല്‍കുന്നു. കാറ്റഗറി ‘എ’, ‘ബി’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുവൈത്ത് – ജിസിസി സ്വദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ്. വിദേശികള്‍ക്ക് പ്രസ്തുത രണ്ട് കാറ്റഗറിയിലും 3 വര്‍ഷത്തേക്ക് ലൈസന്‍സ് നിജപ്പെടുത്തിയിട്ടുണ്ട്. ബിദൂനികള്‍ക്ക് സുരക്ഷാ കാര്‍ഡിന്റെ കാലാവധി ആശ്രയിച്ചാണ് ലഭിക്കുക.
ഡ്രൈവിങ് ലൈസന്‍സ് കാറ്റഗറി ‘ബി’ കൈവശമുള്ളവര്‍ക്ക് കാറ്റഗറി ‘എ’ വിഭാഗത്തിന് കീഴിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കില്ല. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അനുവദിച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ അവയുടെ കാലഹരണ തീയതി വരെ സാധുവാണ്. നിലവില്‍   വിദേശികള്‍ക്ക്   ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി വന്നിരുന്നതാണ് മൂന്ന് വര്‍ഷമാക്കിയിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സുകള്‍ ‘കുവൈത്ത് മൊബൈല്‍ ഐഡി’ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.
  റസിഡന്‍സി നിയമം ഉടന്‍
താമസ-കുടിയേറ്റ നിയമ ഭേദഗതികളെക്കുറിച്ച് ലീഗല്‍ കമ്മിറ്റി അവലോകനം നടത്തിവരികയാണ്. അതിന് ശേഷം മന്ത്രിസഭയുടെ അനുമതിയോടെ എത്രയും വേഗം നിയമം നടപ്പാക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിദേശികള്‍ക്കുള്ള സന്ദര്‍ശന വീസകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ സ്‌പോണ്‍സര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Also read:  പ്രവാസികളെ ചേർത്ത് നിർത്തുന്ന വികസന ബജറ്റ്: ബഹ്‌റൈൻ നവകേരള.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES