മസ്‌കത്ത് : ബാത്തിന എക്‌സ്പ്രസ് വേയുമായി ഖാബൂറ വിലായത്തിനെ ബന്ധപ്പെടുത്തുന്ന ലിങ്ക് റോഡ് യാത്രയ്ക്കായി തുറന്നു നല്‍കി ഗതാഗത , ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. 14.5 കിലോമീറ്റര്‍ പാതയുടെ അവസാന ഭാഗത്തെ 5.2 കിലോമീറ്റര്‍ റോഡ് ആണ് റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് പുതുതായി തുറന്നിരിക്കുന്നത്. റോഡിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
