ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ നിരക്ക് തുടരും. രാജ്യാന്തര എണ്ണവില അനുസരിച്ച് 2017 സെപ്റ്റംബർ മുതലാണ് ഖത്തറിൽ മാസാടിസ്ഥാനത്തിൽ ഇന്ധനവില പ്രഖ്യാപിക്കാൻ തുടങ്ങിയത്.
