ഇന്ത്യക്കാരായ യാത്രക്കാര്‍ ഓണ്‍ ആറൈവല്‍ വീസയില്‍ ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ബുക്കിംഗ് രേഖകളും കരുതണം
ദോഹ : ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വീസ ലഭിക്കുമെങ്കിലും ഇവര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വിമാനകമ്പനികള്‍ക്ക് ലഭിച്ചു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് ലഭിക്കും മുമ്പ് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ കണ്‍ഫേമ്ഡ് സ്റ്റാറ്റസ് ഉള്ള രേഖകളും ഹാജരാക്കണം.
ഡിസ്‌കവര്‍ ഖത്തര്‍ എന്ന മൊബൈല്‍ അപ് വഴി മാത്രമേ ഹോട്ടല്‍ ബുക്കിംഗ് നടത്താനും പാടുള്ളു.
ഖത്തറില്‍ കഴിയുന്ന അത്രയും ദിനത്തിലുള്ള ഹോട്ടല്‍ ബുക്കിംഗ് ആണ് വേണ്ടത്. ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ്‌സൈറ്റു വഴിയും ഹോട്ടല്‍ ബുക്കിംഗ് നടത്താം.