വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം കണ്ടെത്തിയത്. സ്വദേശികളും വിദേശ പൗരന്‍ മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാ ക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല
ദോഹ: ഖത്തറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം ക ണ്ടെ ത്തിയത്. സ്വദേശികളും വിദേശ പൗരന്‍മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല. നിലവില്‍ നാല് പേരും ക്വാറന്റൈ നിലാണ്. ഗുരുതര രോഗലക്ഷണ ങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യ മി ല്ല.കോവിഡ് നെഗറ്റീവ് ആകുന്നതു വരെ നാലു പേരും ക്വാറന്റീനില്‍ തുടരും.
രാജ്യത്തെ ജനങ്ങള്‍ കോവിഡിനെതിരെയുള്ള ജാഗ്രത പാലിക്കണം. കോവിഡ് വാക്സീന്‍ ഇനിയും എടു ക്കാത്തവരും ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരും എത്രയും പെ ട്ടെന്ന് വാക്സീന്‍ എടുക്കുക, കോവിഡ് ല ക്ഷണങ്ങള്‍ പ്രകടമായാല്‍ വേഗത്തില്‍ പരിശോധന നടത്തുക, മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന കോവി ഡ് മുന്‍കരുതലുകള്‍ പാലിക്കുക എന്നീ 3 നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും അധി കൃ തര്‍ നിര്‍ദേശിച്ചു.
വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ കൂടുതലായവരാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ വര്‍. കോവിഡ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ (പിഎച്ച്സിസി) അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. അധികൃതര്‍ ഇനിയും വിളിക്കാത്തവര്‍ 4027 7077 എന്ന ഹോട്ലൈന്‍ നമ്പറിലോ പിഎച്ച്സിസിയുടെ നര്‍ ആ കോം എന്ന മൊബൈല്‍ ആപ്പിലൂടെയോ മുന്‍കൂര്‍ അനുമതി തേടാം. നവംബര്‍ അവസാനമാണ് സൗത്ത് ആഫ്രിക്കയില്‍ ആദ്യം ഒമൈക്രോണ്‍ വകഭേദം സഥിരീകരി ച്ചത്. ഇന്ത്യ ഉള്‍പ്പെടെ 70തിലധികം രാജ്യങ്ങളില്‍ ഇതിനകം ഒമൈക്രോണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.













