ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി വാരാന്ത്യ അവധിക്ക് പുറമേ ഞായർ കൂടി അവധിയാകുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞു കിടക്കും. മാർച്ച് 3 തിങ്കളാഴ്ച ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കും.
