ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജി ലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാ ക്കോ യെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്
പത്തനംതിട്ട : ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജില ന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ക്ഷീരകര്‍ഷകയുടെ 10 പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ശരിയാക്കി നല്‍ കാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച കര്‍ഷകയുടെ വീട്ടിലെത്തി പശുക്കളുടെ ചെവിയില്‍ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടര്‍ കൈ ക്കൂലി തുക ആവശ്യപ്പെട്ടത്. നേരത്തേ തന്നെ ഡോക്ടര്‍ കൈക്കൂ ലി തുക ആവശ്യപ്പെട്ടിരുന്നതിനാല്‍ കര്‍ ഷക വിവരം പത്തനംതിട്ട വിജിലന്‍സിനെ അറിയിച്ചിരുന്നു. പണം വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായി രുന്നു ഒക്ടോബര്‍ 21ന് ഇതേ കര്‍ഷകയുടെ പശു ചത്തപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും ഡോ.ബിലോണി ചാക്കോ 2,500 രൂപ കൈക്കൂലി വാങ്ങിയി രുന്നു. എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയില്‍ എത്തിയത്.
എല്ലാ ക്ഷീരകര്‍ഷകരില്‍ നിന്നും എന്ത് ആവശ്യത്തിന് ചെന്നാലും പണം നിര്‍ബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേര്‍ വിജിലന്‍സി നോട് നേരിട്ട് പരാതി പറഞ്ഞു. അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്‍ അറിയിച്ചു.