ക്വാറി ഇടപാടിലെ കള്ളപ്പണക്കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു.
കൊച്ചി : ക്വാറി ഇടപാടിലെ കള്ളപ്പണക്കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടു ത്തെന്ന പരാതിയിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9 മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യല്‍ നാളെയും തുടര്‍ന്നേക്കും.
തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുട ര്‍ന്ന് ഹാജരായ അന്‍വറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ബുധനാഴ്ച വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരം.
ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങ ളോട് അന്‍വര്‍ ക്ഷുഭിതനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഫുട്ബോള്‍ മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇഡി വിളിപ്പിച്ചതെന്നായിരുന്നു ഇന്നലെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ ത്തകര്‍ക്ക് കൊടുത്ത മറുപടി.











