ആരോഗ്യവകുപ്പിലെയും പൊതു വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ആരോഗ്യവകുപ്പിലെ യും പൊതു വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാ ത്ത സ്‌കൂളുകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍ പ്പെടുത്തും. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്ക ളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെ ന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാറ്റുന്ന രീതിയിലാവും ക്രമീകരണങ്ങള്‍. എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്നതു മായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തന്നെയാണ് തീരുമാനം കൈക്കൊണ്ടത്. മറ്റുതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുട ങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പ തിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.











