ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ കേക്ക് മിക്സിങ് നടത്തി. ക്രിസ്മസിന് മുന്നോടിയായി പാചകപ്പുരയിൽ കേക്കുകൾ പിറവിയെടുക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്.ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബേക്കറിയിലാണ് 750 കിലോ കേക്കുകൾക്കുള്ള മിക്സിങ് നടത്തിയത്.
ഉണക്ക മുന്തിരി , ഈത്തപ്പഴം , ചെറി , പപ്പായ , അണ്ടിപ്പരിപ്പ് , ഇഞ്ചി തൊലി, ഗരംമസാല , പഞ്ചസാര, ഓറഞ്ച്, ലെമൺ, എസെൻസ് തുടങ്ങിയ വിവിധ ചേരുവകൾ ചേർത്താണ് രുചികരമായ കേക്ക് തയാറാക്കുന്നത്. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്സിങ്.
മറ്റു മാനേജ്മെന്റ് അംഗങ്ങളും സീനിയർ സ്റ്റാഫുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.ക്രിസ്മസിനോടനുബന്ധിച്ച് വ്യത്യസ്ത രുചികളിലെ കേക്കുകൾ മികച്ച വിലയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട് ലെറ്റിലും പ്രദർശനവും വിൽപനയും ആരംഭിക്കുമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
