ബ്ലോക് ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസറ്റ് മാനേജ്‌മെന്റ് സെര്‍വ്വീസുകള്‍ക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നുണ്ട്.
മനാമ: രാജ്യത്ത് ക്രിപ്‌റ്റോ സേവനങ്ങള്‍ നടത്തുന്നതിന് ആഗോള ക്രിപ്‌റ്റോകറന്‍സി എക്‌സേഞ്ച് കമ്പനിയായ ബിനാന്‍സിന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി.
ക്രിപ്‌റ്റോ എക്‌സേഞ്ച് സേവനങ്ങള്‍ക്കായി ലൈസന്‍സിന് അനുമതി തേടിയ ബിനാന്‍സിന് സെന്‍ട്രല്‍ ബാങ്ക് തത്വാധിഷ്ഠിത അനുമതിയാണ് നല്‍കിയതെന്ന് കമ്പനി അറിയിച്ചു.
#Binance has received in-principle approval as a crypto-asset service provider in the Kingdom of Bahrain.https://t.co/9GvuYVOYvt
— Binance (@binance) December 27, 2021
ബ്ലോക് ചെയിന്‍, ഡിസ്ട്രിബ്യൂട്ടെഡ് ലെഡ്ജര്‍ ടെക്‌നോളജി എന്നീ പുതുതലമുറ ട്രാന്‍സ്‌കാഷ്ടന്‍ സാങ്കേതിക വിദ്യയില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയിലും ഡിജിറ്റല്‍ വസ്തുവകകളിലും കേന്ദ്രീകൃക ബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്രിപ്‌റ്റോ എക്‌സേഞ്ചുകളുടെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ ക്രിപ്‌റ്റോ ഇടപാടുകളില്‍ കനത്ത നിയന്ത്രണം കൊണ്ടുവരികയാണ്. അംഗീകൃതവും നിബന്ധനങ്ങള്‍ക്കു വിധേയമായി മാത്രമാകും ഇത്തരം സേവനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.
കഴിഞ്ഞ ദിവസം യുഎഇയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അഥോറിറ്റിയുമായി ബിനാന്‍സ് കരാര്‍ ഒപ്പിട്ടിരുന്നു. രാജ്യാന്തര വിര്‍ച്വല്‍ അസറ്റ് സംവിധാനം കൊണ്ടുവരികയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.












