മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പി ന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. ഹൈക്കമാന്‍ ഡ് നി ര്‍ദേശപ്രകാരമാണ് രാജി
അമൃത്സര്‍: പഞ്ചാബ് മുഖ്യന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ചു.രാജ്ഭവനിലെത്തിയ അദ്ദേ ഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. മുപ്പതി ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരു മെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈ വിട്ടത്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി.
അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസി സി സര്‍വ്വെയും അമരീന്ദറിനെതിരായി. കോണ്‍ഗ്ര സ് പാര്‍ട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈ കിട്ടോ ടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യുമായി സംസാരിച്ച ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു. അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞു. തുടരാന്‍ താല്‍പ ര്യമില്ലെന്നും സോണിയയെ അറിയിച്ചു.
താന്‍ അപമാനിതനായെന്ന് രാജിയ്ക്ക് ശേഷം, അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരി നെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തി ല്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ അമരീന്ദര്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ പാര്‍ടി വിടരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അടക്കം അമരീന്ദറിനോട് ഫോണി ല്‍ വിളിച്ച് ആവശ്യപ്പെട്ടു. അമരീന്ദര്‍ ഒഴിഞ്ഞതോടെ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമ ന്ത്രിയായേക്കു മെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ ന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.











