തിരുവനന്തപുരം : തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയും കേന്ദ്ര നിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെ ക്കുറിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ച നടത്തുമെന്ന് സ്ക്രീനിംഗ് കമ്മറ്റി അധ്യക്ഷൻ എച്ച്. കെ. പാട്ടീൽ പറഞ്ഞു.
92 സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ്സിലെ ധാരണ. 50മുതൽ 60ശതമാനം വരെ പുതു മുഖങ്ങളെ മത്സരിപ്പിക്കും. വിജയ സാധ്യത മാത്രമാണ് മാനദണ്ഡം.
സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകാനായി നേതാക്കൾ ഇന്ന് ഡൽഹിക്ക് പോകും.