തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 മരണവും റിപോര്‍ട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗ മു ക്തി നിരക്ക്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്.
ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.3 ശതമാനമാണ്. 39,258 പേര്‍ 24 മണിക്കൂറിനു ള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കോവി ഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവ രുടെ എണ്ണം 3,08,20,521 ആയി ഉയര്‍ന്നു. 4,24,351 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായിരി ക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ കൂടുതലും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പി ന്റെ നിര്‍ദേശം.
പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.42 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34 ശതമാനവുമാണ്. ഏതാനും ദിവസങ്ങ ളായി അഞ്ച് ശതമാനത്തില്‍ താഴെ തുടരുകയാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചി ട്ടുണ്ട്. ആകെ നടത്തിയത് 46.82 കോടി പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തി വ യ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 47.02 കോടി ഡോസ് വാക്സിനാണ്.