സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്.
മുംബൈ : രാജ്യത്തെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ഒരു വേള സെന്‍സക്സ് 1100 പോയന്റ് വരെ നഷ്ടത്തിലായി. സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 386 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയര്‍ന്നു.