സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്കും 350 വിചാരണ തടവുകാര്‍ക്കും പരോള്‍ നല്‍കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്ത്തില്‍ സംസ്ഥാനത്തെ വിവിധ ജയി ലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്ക് പരോള്‍ നല്‍കും. 350 വിചാരണ തടവുകാര്‍ക്കും പരോള്‍ നല്‍കാന്‍ തീരുമാനിച്ചു. തടവുകാരെ ഉടന്‍ മോചിപ്പിക്കാന്‍ ഡിജിപി ഋഷിരാജ് സിങ് ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ നട പടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഇടക്കാല പരോള്‍ ലഭിച്ചവരെയടക്കം മോചിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരമാണ് കേരളത്തില്‍ തടവുപുള്ളികള്‍ക്ക് പരോള്‍ നല്‍കാന്‍ നടപടിയായിരിക്കുന്നത്. 90 ദിവസത്തേക്കാ ണ് പരോള്‍ നല്‍കുന്നത്.