ഈ മാസം 28ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
തിരുവനന്തപുരം : കേരളത്തിലെ ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാ ക്ടി ക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കാനിരുന്ന പരീക്ഷ കളാ ണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയ തികള്‍ പിന്നീട് അറിയിക്കും.
മെയ് മാസത്തില്‍ കോവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. പരീക്ഷ മാറ്റിവയ്ക്കണ മെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനും രംഗത്ത് എത്തിയി രുന്നു.
കോവിഡ് സാഹചര്യത്തില്‍ പല സ്‌കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യ ങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പൊതു വിദ്യാ ഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്.











