സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരി ക്കുമെന്ന് മന്ത്രി തിരുവനന്തപുര ത്ത് മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം :സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രാ യം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി തി രുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേ ഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് ആലോചിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രണ്ടു മാസമായി പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു. പ്ര തിദിനം 2500 ഓളം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 3.75 ശതമാനമാ യിരുന്നു ടെസ്റ്റ് പോസിറ്റിവി റ്റി നിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി രോഗികളുടെ എണ്ണവും ടിപിആറും കുത്തനെ ഉയര്‍ന്നു. ഇന്നലെ 4,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 6.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കും
ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കും. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ഡയറ ക്ടര്‍ എന്നുള്ള പോസ്റ്റ്മാറി ഡയറക്ടര്‍ ഓഫ് ജനറല്‍ ഏജ്യുക്കേഷന്‍ എന്നായത്. സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പാലാകും. മുഴുവന്‍ അധ്യാപക സംഘടനകളുടെയും മാനേജമെന്റിന്റെയും അനധ്യാപക സംഘടനകളുടെയും യോഗം ചേര്‍ന്നിരുന്നതായും മന്ത്രി പറഞ്ഞു.
അധ്യാപകസംഘടനകള്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയായസങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധ യില്‍പ്പെടുത്താം. അല്ലാതെ രാഷ്ട്രീയ മുദ്രാവാക്യം നടത്തി വിദ്യാഭ്യാസരംഗം താറുമാറാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.