തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാസ് വാക്‌സീനേഷന്‍ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് കുറഞ്ഞ തോടെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തത്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനം. അടുത്ത ബാ ച്ച് വാക്‌സിന്‍ ഇന്ന് എത്തിയാലേ ക്യാംപുകള്‍ പുനരാരംഭിക്കാനാകൂ.
തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചി രു ന്നു. എന്നാലും തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാസ് വാക്‌സീ നേഷന്‍ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കോവാ ക്സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടതും കോവാക്സിന്‍ തന്നെയാണ്. നില വിലുള്ള കോവാക്സിന്‍ സ്റ്റോക്ക് രണ്ടാം ഡോസിനായി മാറ്റിവെയ്ക്കും.
കോഴിക്കോട് ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 60000 ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ ജില്ലയിലുണ്ട്. ഇന്ന് 153 കേന്ദ്രങ്ങളില്‍ വാക് സീനേഷന്‍ ക്യാമ്പ് നടക്കും.
എറണാകുളത്ത് കൊവിഷീല്‍ഡ് വാക്‌സീന്റെ സ്റ്റോക് തീര്‍ന്നു. എന്നാല്‍ കൊവാക്‌സീന്റെ 28000 ഡോസ് ഇവിടെയുണ്ട്. ഇതുപയോഗിച്ച് രണ്ട് ദിവസം കൂടി വാക്‌സീനേഷന്‍ നടത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മാസ് വാക്‌സീനേഷന്‍ മുടങ്ങാതിരിക്കാന്‍ കൊവാക്‌സീന്‍ ഉപയോഗിക്കാനാണ് തീരുമാനം.












