ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് തെളിഞ്ഞത്
ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗ ബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്.കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്ന തെന്നും പഠനത്തില്‍ പറയുന്നു.
ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോ വിഡ് ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്‌സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്ന തിനായി പഠന ഫലങ്ങള്‍ ആശുപത്രി പുറത്തുവിട്ടു.
വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠന ത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീക രിക്കും.
3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അ തില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്സിനും 25 പേര്‍ ഒരു ഡോസും എടുത്തവരായിരുന്നു. സ്ത്രീകളാ ണ് കോവിഡ് ബാധിച്ചവരില്‍ അധികവും. പ്രായം അതില്‍ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു.