കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ടിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം
ന്യൂഡല്‍ഹി : ജൂണ്‍ എട്ടോടെ കോവിഡ് വാക്‌സിന്‍ നികുതിയിളവ് സംബന്ധിച്ചു തീരുമാനമുണ്ടാ കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറി യിച്ചു. കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ടിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം.
ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനി ച്ചതായി ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ വാക്‌സീനുകളുടെ ആഭ്യന്തര വിതരണത്തിനും വാണിജ്യ ഇറക്കുമതിക്കും അഞ്ച് ശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തി യിരിക്കുന്നത്. കോവിഡ് മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും 12 ശതമാന മാണ് നികുതി. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
കോവിഡുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കളുടെ ജിഎസ്ടി നികുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുക യായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തില്ല. എന്നാല്‍ വാക്‌സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം ചര്‍ച്ചകള്‍ക്കായി മന്ത്രിതല സമിതിക്ക് കൈമാറുകയായിരുന്നു. കൂടുതല്‍ നിരക്ക് ഇളവുകള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തി നകം സമിതി റിപ്പോര്‍ട്ട് നല്‍കും. വാക്സിന്റെ നികുതിയിളവ് സംബന്ധിച്ചു ജൂണ്‍ എട്ടോടെ തീരുമാന മുണ്ടാകുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.