തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു
തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത് വിവാദമായി. തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുത്തു.
ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മസ്ജി ദില്‍ കൊണ്ടുവന്നു. പൊതിഞ്ഞിരുന്ന കവറുകള്‍ നീക്കി മൃതദേഹം പുറത്തെടുത്ത് കുളിപ്പിച്ച ശേഷം മതാചാരപ്രകാരം പാര്‍ത്ഥന നടത്തിയെന്നാണ് കണ്ടെത്തല്‍. തൃശൂര്‍ വരവൂര്‍ സ്വദേശി ഖജീദ (53)യുടെ മൃതദേഹമാണ് ബന്ധുക്കളും മസ്ജിദ് അധികൃതരും ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ചത്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്ന ഉറപ്പോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് ഇന്ന് രാവിലെ വിട്ടുനല്‍കിയത്. മൃതദേഹം നേരെ ശ്മശാനത്തില്‍ എത്തിച്ച് മതാചാര പ്രകാരം സംസ്‌ക രിക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൃതദേഹം നേരെ പള്ളിയില്‍ കൊണ്ടുപോയി മതപരമായ ചടങ്ങുകള്‍ നടത്തുകയായിരുന്നു.
കോവിഡ് മാനദണ്ഡം ലംഘിച്ച് സംസ്‌കാരം നടത്തുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടറും സ്ഥലത്ത് പരിശോധന നടത്തി. സംഭവം സത്യമാണെന്ന് കണ്ടെത്തുകയും തെളിവുകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതായും ആംബുലന്‍സ് പിടിച്ചെടുത്തതായും കലക്ടര്‍ അറിയിച്ചു. സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരാവാ ഹികള്‍ക്കും ബന്ധുകള്‍ക്കും പളളി അധികൃ തര്‍ക്കുമെതിരെയാണ് കേസ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.