കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നതില്‍ കടുത്ത മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നൂറു കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിച്ചലെ ഡോക്ടര്‍ വിവേക് റായ് ആണ് മരിച്ചത്
ന്യൂഡല്‍ഹി : കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നതില്‍ കടുത്ത മാനസിക സമ്മര്‍ദം താങ്ങാനാ കാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നൂറു കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിച്ചലെ ഡോക്ടര്‍ വിവേക് റായ് ആണ് മരിച്ചത്.
കോവിഡ് രോഗികള്‍ നിരന്തരം മരിച്ചു വീഴുന്നതില്‍ ഡോ.വിവേക് കടുത്ത മാനസിക സമ്മര്‍ദ്ദ ത്തി ലായിരുന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു. കോാവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള സമര്‍ഥനായ ഡോക്ടറായിരുന്നു വിവേക് റായ്. രോഗി കളില്‍ പലരും മരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന് വിഷാദം ബാധിച്ചു. താന്‍ ചികിത്സിച്ച രോഗികള്‍ മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കാനായില്ലെന്ന് ഡോ. രവി വംഖേഡ്കര്‍ പറ ഞ്ഞു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ ത്തി ന്റെ ആഴം ഈ സംഭവം വ്യക്തമാക്കുന്നു – ഡോ. രവി വംഖേഡ്കര്‍ ചൂണ്ടിക്കാട്ടി.











