24 മണിക്കൂറിനിടെ 1,61,736 കോവിഡ് രോഗികളും 879 പേരുടെ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,61,736 കോവിഡ് രോഗികളും 879 പേരുടെ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്. ഇന്നലെ അരലക്ഷ ത്തി ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ മരണത്തിലും മഹാരാഷ്ട്രയിലാണ്, 258 പേരുടെ മരണാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതര്‍ ഇന്നലെ 51,751 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ആകെ മരണം 58,245 എത്തി. ഡല്‍ഹിയില്‍ 11,493 കേസും 72 മരണവും യു പിയില്‍ 13604 കേസും 72 മരണവും ചത്തീസ്ഗഢില്‍ 13576 കേസും 132 മരണവും കര്‍ണാടകയില്‍ 9579 കേസും 52 മരണവും തമിഴ്നാട്ടില്‍ 6711 കേസും 52 മരണവും ഗുജറാത്തില്‍ 6021 കേസും 55 മരണവും ഇന്നലെയുണ്ടായി.
അതിവേഗ കോവിഡ് വൈറസ് പല സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണ്. കര്‍ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്താനും പരിശോധന വര്‍ധിപ്പി ക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് വീണ്ടും ആവശ്യപ്പെട്ടു. കേരളം അടക്കം പല സംസ്ഥാനങ്ങളും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. 50 ലക്ഷം വാക്സിനുകള്‍ അടിയന്തരമായി എത്തിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര ത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.