മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാവ ര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന രീതിയില്‍ വാക്‌സീന്‍ സമത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട : സംസ്ഥാനത്ത് വാക്‌സീന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ ആറ ന്മുളയിലെ പൊതു പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോവിഡ് രണ്ടാം തരംഗത്തിനെ എല്ലാവരും ചേര്‍ന്നു കരുത ലോടെ നേരിട്ടു.
മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാവ ര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന രീതിയില്‍ വാക്‌സീന്‍ സമത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് വാക്‌സീന്‍ ഡ്രൈവ് നടത്താന്‍ ആസൂത്രണം ചെ യ്യുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു തിക്കും തിരക്കും ഒഴിവാക്കി വാക്‌സിനേഷന്‍ നടപ്പാക്കും.
കോവിഡ് ടി പി ആര്‍ പൂജ്യത്തിലെത്തിച്ച് കോവിഡ് സീറോ കേസ് എത്തിക്കുക എന്നതാണു ലക്ഷ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ അങ്കണ്‍വാടികളും ഉടന്‍ വൈദ്യുതവത്ക്കരിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.