മൂന്നാം തരംഗം ആസന്നമാണെന്നും ഈ നിര്‍ണായക വേളയില്‍ രാജ്യത്തെ പല ഭാഗ ങ്ങളിലും അധികാരികള്‍ പുലര്‍ത്തുന്ന അലംഭാവം വേദനാജനകമാണെന്നും ഐ.എം.എ
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന് സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). മൂന്നാം തരംഗം ആസന്ന മാണെന്നും ഈ നിര്‍ണായക വേളയില്‍ രാജ്യത്തെ പല ഭാഗങ്ങളിലും അധികാരികള്‍ പുലര്‍ത്തു ന്ന അലംഭാവം വേദനാജനകമാണെന്നും ഐ.എം.എ പത്രക്കുറിപ്പില്‍ പറഞ്ഞു.
അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേ ന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണ മെ ന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണ മെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ആധുനിക ആരോഗ്യ സംവിധാനങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സഹാ യ ത്തോടെ രണ്ടാം തരംഗത്തില്‍ നിന്നും കരകയറി വരുന്നതേയുള്ളൂവെന്നും ഐ.എം.എ ഓര്‍മിപ്പി ച്ചു. ‘മറ്റേതു മഹാമാരിയുടെ ചരിത്രമെടുത്താലും ആഗോള പ്രവണതകള്‍ നോക്കിയാലും മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതും ആസന്നവുമാണ്. രണ്ടാം തരംഗത്തില്‍ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത് വേദനാജനകമാണ്.
കേരളത്തിലടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരി ക്കെ യാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോ ടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. ‘കോവിഡ് -19: റേസ് ടു ഫിനിഷിങ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.