കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന് ഐഐടി ഹൈദരാബാ ദിലെ യും കാണ്‍പൂരിലെയും വിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന് പഠന റി പ്പോര്‍ട്ട്. ഐഐടി ഹൈദരാബാദിലെയും കാ ണ്‍പൂരിലെയും വിദഗ്ധരാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബറില്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലും മഹാരാ ഷ്ട്രയിലും സ്ഥിതിഗതികള്‍ നിര്‍ണായകമാകു മെന്നും വിദഗ്ധര്‍ വിലയിരുത്തി. കേരളം ഉള്‍പ്പെടെ യുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ തുടരുകയാണ്. പ്രതിദിനം 20, 000 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ രാജ്യത്ത് നാലുലക്ഷത്തോളം പ്രതിദിന കേസുകളായി രുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത തവണ സ്ഥിതി ഇത്രയും ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം താരതമ്യേന ലളിതമായിരിക്കു മെന്നും വിദ ഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതി ല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേ ക്കാമെന്ന പ്രവചനം. ഒക്ടോബറില്‍ ഉച്ചസ്ഥായില്‍ എത്തിയേക്കുമെന്നാണ് ഐഐടിയിലെ പ്രൊഫ സര്‍മാരായ മാത്തുകുമളി വിദ്യാസാഗറും മനീന്ദ്ര അഗര്‍വാളും നേതൃത്വം നല്‍കുന്ന ഗവേഷണ സം ഘത്തിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം, രണ്ടാം തരംഗത്തില്‍ കണ്ടതുപോലെ സ്ഥിതി രൂക്ഷമാകാന്‍ ഇടയില്ലെന്നാണ് റിപ്പോ ര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പ്രതിദിന കേസു ക ളുടെഎണ്ണം പരമാവധി ഒന്നരലക്ഷം വരെ ഉയരാ നും സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പ്രതിദിനം 40,000നും 50,000നും ഇടയില്‍ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധ വീണ്ടും ഉയര്‍ന്നാല്‍ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷം വരെയെ ത്താനാണ് സാധ്യതയുള്ളതെന്നും വിദഗ്ധര്‍ വ്യക്ത മാക്കി.