വാക്സിന്‍ എടുക്കാത്തവര്‍ക്കാകും ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാവുക. അതു കൊ ണ്ട് തന്നെ പരമാവധി വേഗത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ എത്തിക്കാ നാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് അതിതീവ്ര വ്യാപനത്തിന് സാധ്യതയെ ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രണ്ടാം തരംഗത്തിലേതിനേക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയു ള്ള വൈറസുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വാക്‌സിന്‍ എടുക്കാത്തവര്‍ക്കാകും ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാവുക. അതു കൊ ണ്ട് തന്നെ പരമാവധി വേഗത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
വാക്സിന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ നടക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ കഴിയില്ല. ദൂരെയുള്ള വാക്സിനേഷന്‍ സെന്റര്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും. ഇതിനായി ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. പരമാവധി വേഗത്തില്‍ ഇതില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.