കോവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനം വിവാദത്തില്‍. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 100ല്‍ അധികം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഇടുക്കി: കോവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനം വിവാദത്തില്‍. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 100ല്‍ അധികം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ചവരില്‍ ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്‌ഐ മോഡറേറ്ററുമായ റവ. എ ധര്‍മരാജ് റസാലവും ഉള്‍പ്പെടുന്നു. അദ്ദേഹം വീട്ടില്‍ ക്വറന്റീനിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് സഭാംഗങ്ങളുടെ തന്നെ ആക്ഷേപം.
ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ 350ഓളം വൈദികര്‍ പങ്കെടുത്തു. കോവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്ത വര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഭയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ വിട്ടുമാറാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.











