കോവിഡ് കേസുകള്‍ വര്‍ധിച്ച് ജയിലുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജീവന്‍ അപ കടത്തിലാകു മെന്നത് പരിഗണിച്ച് കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനു വദിക്കാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികളെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തി നു തന്നെ കാരണമാകാമെന്ന് ചൂട്ടിക്കാട്ടി കൊടുംകുറ്റവാളിക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. 130 ഓളം തട്ടി പ്പുകേസുകളില്‍ പ്രതിയായ പ്രതീക് ജെയ്മന്‍ എന്നയാള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കോവിഡ് ബാധിതരെ കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും സഹതടവുകാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യത്തിന് അത് ഭീഷണിയാണെന്നുമുള്ള സു പ്രീംകോടതി നിരീക്ഷണവും കോടതി ചൂണ്ടാക്കാട്ടിയിരുന്നു. എന്നാല്‍, കോവിഡിന്റെ പേരില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികള്‍ ഇത് ആവര്‍ ത്തിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്.
കോവിഡ് ബാധിതനായി മരിച്ചേക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവ ദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഓരോ കേസിന്റെയും മെറിറ്റ് പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് മറ്റു കോടതികള്‍ പിന്തുടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.